സ്വര്‍ണ മത്സ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ജി എസ് പ്രദീപ് ആദ്യമായി സംവിധാനക്കുപ്പായമണിയുന്ന ചിത്രമാണ് സ്വര്‍ണമത്സ്യങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അങ്കമാലി ഡയറിസിലൂടെ പ്രേഷക മനസു കീഴടക്കിയ അന്നാ രാജനാണ് ചിത്രത്തിലെ നായിക.

അന്നയെ കൂടാതെ സിദ്ധിക്ക്, സരയൂ, സുധീര്‍ കരമന, രസ്‌ന പവിത്രന്‍, രാജേഷ് ഹെബ്ബാര്‍, സ്‌നേഹ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബാലതാരങ്ങളായ നൈഫ്, വിവിന്‍ വില്‍സണ്‍, ആകാശ്, ജെസ്‌നിയ, കസ്തൂര്‍ബ, തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സ്വര്‍ണ മത്സ്യം. ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത് ജിഎസ് പ്രദീപ് ആണ്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

Top