ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തി ധനമന്ത്രാലയം

ഡല്‍ഹി: ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, പ്രൊജക്ടര്‍, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തി ധനമന്ത്രാലയം .

സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് ടെലിവിഷന്റെ കസ്റ്റംസ് തീരുവ 15 ശതമാനമായാണ്‌ ഉയര്‍ത്തിയത്.

നിലവില്‍ 10 ശതമാനമാണ് കസ്റ്റംസ് തീരുവ, കൂടാതെ മോണിറ്ററുകളുടെയും പ്രൊജക്ടറുകളുടെയും കസ്റ്റംസ് തീരുവ 20 ശതമാനമായിട്ടും ഉയര്‍ത്തിയിട്ടുണ്ട്.

പുഷ് ബട്ടണ്‍, ടെലിഫോണുകള്‍, മൊബൈല്‍ എന്നിവയുടെ തീരുവ 15 ശതമാനം വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ജൂലൈ ഒന്ന് മുതലാണ് മൊബൈല്‍ ഫോണുകളില്‍ കസ്റ്റംസ് തീരുവ ആദ്യമായി ഏര്‍പ്പെടുത്തിയത്.

വാട്ടര്‍ ഹീറ്റര്‍, ഹെയര്‍ ഡ്രസിംഗ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് 20 ശതമാനമായിട്ടാണ് തീരുവ ഉയര്‍ത്തിയത്.

ഇലക്ട്രിക് ഫിലിം, ഡിസ്ചാര്‍ജ് ലാമ്പുകള്‍ തുടങ്ങിയ ഉപകരണങ്ങളുടെയും കസ്റ്റംസ് തീരുവകള്‍ പുതുക്കി.

Top