നയപരമായ കാര്യങ്ങള്‍ സുധാകരന്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നുവെന്ന് ഗ്രൂപ്പുകള്‍

തിരുവനന്തപുരം: നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്ത്. നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടി ഘടകത്തില്‍ ആലോചിക്കാതെ സുധാകരന്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി.

ഡിസിസി പുനഃസംഘടനക്കായി അഞ്ചംഗ സമിതിയെ നിയമിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനമാണ് ഗ്രൂപ്പുകളെ അസ്വസ്തതരാക്കുന്നത്. കൂടാതെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും, ഭാരവാഹികളെ അന്‍പതായി നിജപ്പെടുത്തും തുടങ്ങിയ സുധാകരന്റെ നിലപാടുകളിലും എ,ഐ ഗ്രൂപ്പുകള്‍ ഒരുപോലെ അസ്വസ്തരാണ്.

മുതിര്‍ന്ന നേതാക്കളെയും ഗ്രൂപ്പുകളെയും അവഗണിച്ച് ഏകപക്ഷീയ നിലപാടുമായി മുന്നോട്ട് പോകാനാണ് സുധാകരന്റെ നീക്കമെങ്കില്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം.

 

Top