കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം അതിരുവിടുന്നു; കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളിലുള്ള ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍. ഗ്രൂപ്പ് രാഷ്ട്രീയം കേരളത്തില്‍ അതിരുവിടുകയാണെന്നും പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് അത് മാറുന്നുവെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

എല്ലാ കാലത്തും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ട്. ഇന്ന് അത് പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് കേരളത്തില്‍ മാറുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം തെളിയിക്കുന്നത് അതാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top