group of people attacked dalith

പോര്‍ബന്ദര്‍: ദളിതനായ 42 കാരനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. ഗുജറാത്തിലെ സോദന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത് . രാം സിന്‍ഗ്രാഹിയ എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഉയര്‍ന്ന ജാതിയില്‍പ്പെട്ട നാല്‍പത്തിയാറോളം പേര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.

കൃഷിയിടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

ഗുരുതരമായി പരുക്കേറ്റ് ഗുജറാത്തിലെ പിഡിയു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാം സിന്‍ഗ്രാഹിയ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.

സംഭവത്തില്‍ സോദന ഗ്രാമവാസികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭാത് കരവാന്ദ്ര, ലഖു മെര്‍, നിലേഷ് ബാബര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ ഒളിവിലാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ് .

Top