കണ്ണൂരില്‍ മുസ്ലീം ലീഗില്‍ ഗ്രൂപ്പ് പോര്; നേതൃത്വത്തിനെതിരെ സമാന്തര കമ്മറ്റി

കണ്ണൂര്‍: തളിപ്പറമ്പില്‍ മുസ്ലിം ലീഗില്‍ ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തില്‍ നേതൃത്വത്തിനെതിരെ സമാന്തര കമ്മറ്റി. മുഹമ്മദ് അള്ളാംകുളം വിഭാഗമാണ് മുനിസിപ്പല്‍ കമ്മറ്റിക്കെതിരെ വിമത പ്രവര്‍ത്തനം തുടങ്ങിയത്. കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് യൂത്ത് ലീഗ്, വനിത ലീഗ് ഉള്‍പ്പെടെ പോഷക സംഘടനകള്‍ക്കും സമാന്തര കമ്മറ്റിയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങി.

ഒരു ഭാഗത്ത് യൂത്ത് ലീഗ് സംസ്ഥാന നേതാവ് പികെ സുബൈറും മറുചേരിയില്‍ അള്ളാകുളം മുഹമ്മദും തമ്മിലുള്ള ഗ്രൂപ്പ് പോര് വര്‍ഷങ്ങളായി തളിപ്പറമ്പില്‍ തുടരുന്നതാണ്. തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ കമ്മറ്റി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സമാന്തരമായി നീങ്ങാന്‍ വിമര്‍ തീരുമാനിച്ചത്. വിമത പക്ഷത്തുള്ള ഏഴ് കൗണ്‍സിലര്‍മാര്‍ മാറിനിന്നാല്‍ തളിപ്പറമ്പ് നഗരസഭ ഭരണം ലീഗിന് നഷ്ടമാകും.

 

Top