കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് അയവ്, ജി 23 നേതാക്കള്‍ക്ക് കൂടുതല്‍ ചുമതല നല്‍കിയേക്കുമെന്ന് സൂചന

sonia gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വവും വിമത നേതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍ അയവ്. ജി 23 സംഘത്തിലെ കൂടുതല്‍ നേതാക്കളുമായി സോണിയാ ഗാന്ധി ആശയവിനിമയം നടത്തി. മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മയും മനീഷ് തിവാരിയുമാണ് സോണിയയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.

വിമത നേതാക്കള്‍ക്കു പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്തം നല്‍കുമെന്നാണു സൂചന. ഗുലാം നബി ആസാദിനെ രാജ്യസഭയിലേക്ക് കൊണ്ടുവരാനും മറ്റു നേതാക്കള്‍ക്കു വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ചുമതലകള്‍ നല്‍കാനുമാണ് ആലോചന. ആശയവിനിമയത്തിന് കോണ്‍ഗ്രസ് അധ്യക്ഷ തയാറായതോടെ നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്നു നേതാക്കള്‍ വിട്ടുനില്‍ക്കും.

Top