കോണ്‍ഗ്രസ്സിലെ ഒരു ഗ്രൂപ്പിലും ഇല്ലാത്തതുകൊണ്ടാണ് തന്നെ വിമര്‍ശിക്കുന്നത് : പി.ജെ.കുര്യന്‍

തിരുവനന്തപുരം: തനിക്കെതിരെ നാലുപാടുനിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നത് കോണ്‍ഗ്രസ്സിലെ ഒരു ഗ്രൂപ്പിലും ഇല്ലാത്തതുകൊണ്ടാണെന്ന് പി.ജെ.കുര്യന്‍. ഇപ്പോള്‍ നേതൃത്വത്തിലുള്ളവര്‍ എല്ലാം ഗ്രൂപ്പുവഴി വളര്‍ന്ന് വന്നവരാണെന്നും ആദ്യതവണ രാജ്യസഭാ സീറ്റ് ചോദിച്ച് വാങ്ങിച്ചതൊഴിച്ചാല്‍ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഏല്‍പ്പിച്ച ചുമതലകളെല്ലാം കൃത്യമായി നിര്‍വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top