ആള്‍ക്കൂട്ടത്തിലേക്ക് വരനെയും വഹിച്ചുള്ള കാര്‍ പാഞ്ഞുകയറി ; ഒമ്പത് പേരുടെ നില ഗുരുതരം

-accident

റായ്പുര്‍: ചത്തീസ്ഗഢിലെ ജഞ്ച്ഗിര്‍ ചമ്പ ജില്ലയില്‍ വരനെയും വഹിച്ചു കൊണ്ടുള്ള സ്‌കോര്‍പിയോ വാഹനം ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇതില്‍ ഒമ്പത് പേരുടെ നില ഗുരുതരവുമാണ്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം.

വിവാഹാഘോഷത്തിന് എത്തിയ വലിയ ആള്‍ക്കൂട്ടം സംഗീതത്തിന് ഒത്ത് ചുവട് വെച്ച് നടന്നു നീങ്ങുന്നതിനിടയിലേക്ക് മെല്ലെ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വേഗത വര്‍ധിച്ച് ആളുകള്‍ക്ക് മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. മുന്നോട്ടെടത്ത കാര്‍ ഉടന്‍ തന്നെ പുറകോട്ടെടുത്തത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഡ്രൈവര്‍ സംഭവം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. പോലീസ് അന്വേഷണമാരംഭിച്ചു.Related posts

Back to top