കൊല്ലത്ത് ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് കൊന്നു; രണ്ട് പേർ പിടിയില്‍

കൊല്ലം: കൊല്ലം പുനലൂരില്‍ ഒരു സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഹനന്‍, സുനില്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം, കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകനും മോഹനന്‍ അടക്കമുള്ള സംഘവുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു.

ഇതിന് പിന്നാലെ 9 അംഗം സംഘം വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. മര്‍ദ്ദനത്തിലാണ് സുരേഷ് ബാബു മരിച്ചതെന്നാണ് അനുമാനം. സംഘത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Top