കമാന്‍ഡര്‍ വേഷത്തില്‍ ടോം ഹാങ്ക്സ് എത്തുന്നു; ചിത്രം ‘ഗ്രേഹൗണ്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്

ടോം ഹാങ്ക്സ് പ്രധാനവേഷത്തില്‍ എത്തുന്ന ഹോളിവുഡ് ചിത്രമാണ് ‘ഗ്രേഹൗണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ‘ഗെറ്റ് ലോ’ (2009) ഒരുക്കിയ ആരോണ്‍ സ്നെയ്ഡര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ടോം ഹാങ്ക്സ് നേവി കമാന്‍ഡറുടെ വേഷത്തിലാണ് എത്തുന്നത്. രണ്ടാം ലോകമഹായുദ്ധമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് റിപ്പോര്‍ട്ട്. ഹാങ്ക്സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ക്യാപ്റ്റന്‍ ഏണസ്റ്റ് ക്രൗസ് എന്നാണ്.

മാനുവല്‍ ഗാര്‍സിയ റൂള്‍ഫോ, എലിസബത്ത് ഷൂ, സ്റ്റീഫന്‍ ഗ്രഹാം, റോബ് മോര്‍ഗന്‍, കാള്‍ ഗ്ലുസ്മാന്‍ എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹാങ്ക്സ് തന്നെയാണ്. സി എസ് ഫോറസ്റ്ററിന്റെ നോവലിനെ ആസ്പദമാക്കിയാണ് തിരക്കഥ. ഛായാഗ്രഹണം ഷെല്ലി ജോണ്‍സണ്‍ ആണ്. ജൂണിലാണ് ചിത്രത്തിന്റെ റിലീസ്.

Top