പുതിയ നിർമാണ കേന്ദ്രം തുറന്ന് ഗ്രെറ്റ ഇലക്‌ട്രിക് സ്‌കൂട്ടേഴ്‌സ്

ഗുജറാത്ത് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ ഗ്രെറ്റ ഇലക്ട്രിക് സ്‍കൂട്ടേഴ്‍സ് ഹരിയാനയിലെ ഫരീദാബാദിൽ പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ പുതിയ നിർമ്മാണ കേന്ദ്രത്തിന് 30,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വാർഷിക ഉൽപ്പാദന ശേഷിയുണ്ട്. ഗ്രേറ്റ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ എല്ലാ മോഡലുകളും ഇവിടെ നിർമ്മിക്കും എന്നും ഫിനാൻഷ്യൽ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോർട്ട് ചെയ്യുന്നു.

ഈ പുതിയ നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനത്തോടെ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം കാരണം ഉത്തരേന്ത്യൻ വിപണിയിൽ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാനാണ് ഗ്രേറ്റ ഇലക്ട്രിക് സ്‌കൂട്ടേഴ്‌സ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു. ദില്ലി – എൻ‌സി‌ആർ മേഖലയിലെ നിർമ്മാണ യൂണിറ്റിന്റെ സഹായത്തോടെ, ഉൽപ്പന്നങ്ങൾ പുറത്തെടുക്കുന്നതിനും വിപണിയിൽ എത്തിക്കുന്നതിനും ചെലവും സമയവും കുറയ്ക്കുന്നതിന് ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു.

Top