കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഭീകരാക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഭീകരാക്രമണം. നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നാല് ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീവ്രവാദികള്‍ കെട്ടിടത്തിന്റെ പ്രധാന ഗേറ്റില്‍ ഗ്രനേഡ് ആക്രമണം നടത്തിയെന്നും വിവേചനരഹിതമായി വെടിവച്ച ശേഷം കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയെന്നും പാകിസ്ഥാന്‍ പോലീസ് പറഞ്ഞു.

കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു

പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പോലീസ് സീല്‍ ചെയ്തു.

തീവ്രവാദികള്‍ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും സ്ഫോടകവസ്തുക്കള്‍ കൈവശം വച്ചിരുന്ന ബാഗും അലരുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു

Top