പഞ്ചാബ്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ശനിയാഴ്ച്ച ഭീകരാക്രണം നടന്ന വ്യാമസേനാതാവളത്തില്‍ വീണ്ടും സ്‌ഫോടനം. സ്‌ഫോടനത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ കണ്ടെടുത്ത ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സൈനികര്‍ക്ക് പരിക്കേറ്റത് ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പത്താന്‍കോട്ടില്‍ ആക്രമണം നടന്നയിടത്ത് പരിശോധന നടത്തിയ സൈനികര്‍ ജി.പി.എസ് ഉപകരണങ്ങളും ആധുനിക തോക്കുകളും കണ്ടെത്തിയിരുന്നു. പരിശോധനക്കിടെ കണ്ടെത്തിയ ഗ്രനേഡ് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.


