കശ്മീരില്‍ സിആര്‍പിഎഫിനു നേരെ ഗ്രനേഡ് ആക്രമണം; വഴിയാത്രക്കാരന്‍ കൊല്ലപ്പെട്ടു

kashmir

ശ്രീനഗര്‍: കശ്മീരില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം.

ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വഴിയാത്രക്കാരാണ് ആക്രമണത്തിന്റെ ഇരകളായത്. വ്യാഴാഴ്ച വൈകുന്നേരം ആറിന് ശ്രീനഗറിലെ ജഹാംഗീര്‍ ചൗക്കിലായിരുന്നു സംഭവം.

ഗ്രനേഡ് വഴിയാത്രക്കാരുടെ ഇടയില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്രട്ടറിയേറ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സമീപമാണ് ആക്രമണം നടന്നത്. നിരവധി ഉന്നത ഉദ്യോഗസ്ഥരും ഇവിടെയാണ് താമസിക്കുന്നത്. ഭീകരനായി പ്രദേശത്ത് പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Top