മെഗാസ്റ്റാറിനൊപ്പം മെഗാ സെല്‍ഫി എടുത്ത് ഗ്രിഗറി; ഒപ്പം നസ്രിയയും

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡിയിലൂടെ മലായാള സിനിമയിലേയ്ക്ക് കടന്നു വന്ന നടനാണ് ഗ്രിഗറി. ഇപ്പോള്‍ ഇതാ താരത്തിന്റെ ഒരു സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും നസ്രിയയ്ക്കും ഒപ്പമുള്ള സെല്‍ഫിയാണ് വൈറലായിരിക്കുന്നത്. ഗ്രിഗറി തന്നെയാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

വിമാനയാത്രക്കിടയില്‍ എടുത്ത സെല്‍ഫിയാണ് താരം ഫേസ്ബുക്കില്‍ ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴേ കമന്റ് ചെയ്തിരിക്കുന്നത്. ‘ഗ്രിഗറിയുടെ ഭാഗ്യം, കൂട്ടത്തില്‍ ചുള്ളന്‍ മമ്മൂക്ക, നസ്രിയയുടെ ക്യൂട്ട് ചിരി’.തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്.

മമ്മൂട്ടി നായകനാകുന്ന ഉണ്ടയാണ് ഗ്രിഗറിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തില്‍ പൊലീസുകാരനായിട്ടാണ് താരം എത്തുന്നത്.

Top