തന്നെ സംബന്ധിച്ച് ബിഗ് 3 എന്നൊരു സങ്കല്പമില്ല എന്ന് ഗ്രെഗ് ബാർക്ലേ

ക്രിക്കറ്റിൽ ബിഗ് 3 എന്ന കാഴ്ചപ്പാട് തനിക്കില്ല എന്ന് ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ ടീമുകളെയാണ് ബിഗ് 3 ആയി കണക്കാക്കുന്നത്. എന്നാൽ തനിക്ക് അങ്ങനെ ഒരു സങ്കല്പമില്ല എന്നാണ് ഗ്രെഗ് പറയുന്നത്. ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണമായിരുന്നു ഇത്.

എല്ലാ ടീമുകളെയും ഒരുപോലെ കാണുമെന്നും മികച്ച കാര്യങ്ങൾ കൊണ്ടുവരാനാണ് ശ്രമമെന്നും ഐസിസി വെബ്സൈറ്റിൽ പങ്കുവച്ച വിഡിയോയിലൂടെ അദ്ദേഹം പറഞ്ഞു. ന്യൂസീലൻഡുകാരനായ ഗ്രെഗ് ബാർക്ലേ 11-5 എന്ന വോട്ടിന് സിംഗപ്പൂരിൻ്റെ ഇമ്രാൻ ഖവാജയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ഐസിസി ചെയർമാൻ ആയത്.

Top