ഐ.സി.സി ചെയര്‍മാനായി ഗ്രെഗ് ബാര്‍ക്ലെയെ തിരഞ്ഞെടുത്തു

ലണ്ടൻ : അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) പുതിയ സ്വതന്ത്ര ചെയര്‍മാനായി ഗ്രെഗ് ബാര്‍ക്ലെയെ തിരഞ്ഞെടുത്തു. രണ്ട് റൗണ്ട് വോട്ടിങ്ങിനു ശേഷമാണ് ന്യൂസീലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലെയെ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ ഐ.സി.സി. നിയോഗിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയർമാനായി ശശാങ്ക് മനോഹറെ നിയോഗിച്ചത് 2015ൽ ആണ്. തുടർന്ന് 2020 ജൂണ്‍ 30 നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഐ.സി.സി ചെയര്‍മാനാകുന്ന ആദ്യ ന്യൂസീലന്‍ഡ്കാരനാണ് ഗ്രെഗ് ബാര്‍ക്ലെ. 2012 മുതല്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടറായി ചുമതലയേറ്റ ബാര്‍ക്ലെ നിലവില്‍ ഐ.സി.സിയില്‍ ന്യൂസീലന്‍ഡിന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2015 ക്രിക്കറ്റ് ലോകകപ്പ് നടക്കുമ്പോള്‍ അതിന്റെ പൂര്‍ണ ചുമതല അഭിഭാഷകൻ കൂടിയായ ബാര്‍ക്ലെ നിര്‍വഹിച്ചിട്ടുണ്ട്.

Top