ഗ്രിസ്മാന്‍ ബാഴ്സലോണയിലേക്ക്; അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പ് വച്ചു

മാഡ്രിഡ്: അഞ്ച് വര്‍ഷം അത്ലറ്റിക്കോ ക്ലബിനൊപ്പം കളത്തിലിറങ്ങിയ അന്റോയിന്‍ ഗ്രിസ്മാന്‍ കഴിഞ്ഞ സീസണിലാണ് ക്ലബ്ബിനോട് വിട പറഞ്ഞത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്പാനിഷ് വൈരികളും നിലവിലെ ചാമ്പ്യന്മാരുമായ ബാഴ്സലോണയിലേക്കാണ് ഗ്രിസ്മാന്‍ മാറുന്നതെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ തന്റെ ഭാവിയെക്കുറിച്ച് ഗ്രിസ്മാന്‍ സൂചനകളൊന്നും നല്‍കിയിരുന്നില്ല.

ഇപ്പോഴിതാ ഗ്രിസ്മാന്‍ ബാഴ്സലോണയിലേക്ക് ചേക്കേറുന്നതിന് തൊട്ടരികിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താരത്തെ കൈമാറുന്നത് സംബന്ധിച്ച് ഇരു ക്ലബുകളും തമ്മില്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഫ്രഞ്ച് പത്രം എല്‍ എക്വിപ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് വര്‍ഷത്തെ കരാറാണ് താരവുമായി ബാഴ്സലോണ ഒപ്പിടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top