മരട് അവശിഷ്ടങ്ങള്‍ നീക്കുന്നത് അനധികൃതമായി: ഹരിത ട്രൈബ്യൂണല്‍

കൊച്ചി: അനധികൃതമായി നിര്‍മ്മിച്ച് സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം പൊളിച്ച മരടിലെ ഫ്‌ളാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ ഹരിത ട്രൈബ്യൂണലിന് അതൃപ്തി.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല എന്നാണ് സംസ്ഥാന മേല്‍നോട്ട സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ളയുടെ വാദം. മാലിന്യങ്ങള്‍ നീക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയ സ്ഥലത്തേക്കല്ലെന്നും നിലവില്‍ മലിന ജലം കായലിലേക്ക് ഒഴുക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ വകുപ്പിനും പൊലീസിനും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നിലം നികത്താന്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള അറിയിച്ചു. അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ അപാകതകളുണ്ടെന്ന് ഹരിത ട്രൈബ്യൂണല്‍ നേരത്തെയും വിമര്‍ശിച്ചിരുന്നു.

Top