മുട്ടില്‍ മരംമുറിക്കേസ്; ഗ്രീന്‍ ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ സ്വമേധയാ കേസെടുത്ത് ഗ്രീന്‍ ട്രിബ്യൂണല്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ചീഫ് സെക്രട്ടറിയും റവന്യു, വനം സെക്രട്ടറിമാരും ആഗസ്ത് 31ന് മറുപടി നല്‍കണമെന്ന് ട്രിബ്യൂണലിന്റെ ദക്ഷിണ മേഖലാ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

എത്ര മരങ്ങള്‍ മുറിച്ചു, പരിസ്ഥിതി ആഘാതം, പരിസ്ഥിതി നിയമങ്ങളുടെ ലംഘനം തുടങ്ങിയ കാര്യങ്ങള്‍ മറുപടിയില്‍ വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. ഇവര്‍ക്ക് പുറമേ വയനാട് ജില്ലാ കലക്ടറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.

 

Top