പഴയ വാഹനങ്ങൾക്ക് ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താൻ കേന്ദ്ര നീക്കം

diesel-vehicles

ട്ടു വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ് അഥവാ ഹരിത നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഈ നിർദ്ദേശത്തിന് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി അംഗീകാരം നൽകിയതായണ് റിപ്പോര്‍ട്ടുകള്‍. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. വായുമലിനീകരണത്തിന് കാരണമാകുന്ന കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയെന്നതാണ് ഹരിത നികുതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പുതിയ വ്യവസ്ഥ അനുസരിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്ത് എട്ടു വര്‍ഷത്തിലേറെ പഴക്കമുള്ളള്ളതായി കണ്ടെത്തിയാൽ യാത്രാ വാഹനങ്ങള്‍ക്ക് റോഡ് നികുതിയുടെ 10 മുതല്‍ 25 ശതമാനം വരെ ഗ്രീന്‍ ടാക്‌സായി ചുമത്താനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രാ ബസുകള്‍ക്ക് കുറഞ്ഞ ഗ്രീന്‍ ടാക്‌സ് ചുമത്തും.

അതേസമയം സ്വകാര്യ വാഹനങ്ങള്‍ക്ക് പതിനഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രമേ ഗ്രീന്‍ ടാക്‌സ് ചുമത്തുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും ഇലക്ട്രിക് അടക്കം പ്രകൃതിസൗഹൃദമായ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെയും ഈ നികുതിയില്‍ നിന്നും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Top