രാഹുലിന്റെ മുഖത്ത് പതിഞ്ഞത് മൊബൈലില്‍ നിന്നുള്ള പ്രകാശം: ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് റാലിക്കിടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കത്തും ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഈ പച്ച നിറത്തിലുള്ള വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ ഫോണില്‍ നിന്ന് വന്നതാണെന്ന് എസ്പിജി പറഞ്ഞു. അമേഠിയില്‍ വെച്ച് കഴിഞ്ഞ ദിവസം രാഹുലിന്റെമേല്‍ പച്ചനിറത്തിലുള്ള വെളിച്ചം വീണെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ എസ്പിജി ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു.

അമേഠിയില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. രാഹുല്‍ ഗാന്ധിക്കു നേരെ സ്‌നൈപ്പര്‍ ഗണ്ണിന്റേതെന്നു കരുതുന്ന ലേസര്‍ രശ്മികള്‍ പതിച്ചതായും. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്ത് നല്‍കിതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.

ലേസര്‍ രശ്മികള്‍ രാഹുലിന് മേല്‍ പതിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

Top