റോജേര്‍സ് കപ്പില്‍ നൊവാക്ക് ദോക്കോവിച്ചിനെ കടത്തിവെട്ടി ഗ്രീക്ക് താരം സ്‌റ്റെഫാനോസ്

Stefanos

വ്യാഴാഴ്ച നടന്ന റോജേര്‍സ് കപ്പില്‍ വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍ നൊവാക്ക് ദ്യോക്കോവിച്ചിനെ കടത്തിവെട്ടി ഗ്രീക്ക് താരം സ്‌റ്റെഫാനോസ്. സ്‌കോര്‍ 6-3, 6-7(5), 6-3.

‘ഞാന്‍ എന്റെ വിജയത്തില്‍ അഭിമാനം കൊള്ളുന്നു. എന്റെ വിജയത്തോടെ എന്റെ രാജ്യത്തിന്റെ പ്രശസ്തിയും വര്‍ധിക്കും. ലോക ടെന്നീസില്‍ ഗ്രീസിന് ഇടം പിടിക്കാനായതില്‍ വളരെയധികം സന്തോഷിക്കുന്നു’ സ്‌റ്റെഫാനോസ് പറഞ്ഞു.

Djokovic

തനിക്ക് ഉറപ്പാണ് എന്റെ കുംടുംബവും തന്റെ വിജയത്തില്‍ അഭിമാനം കൊള്ളുന്നുണ്ടാവും തന്റെ കോച്ച്, അച്ഛന്‍ എല്ലാവരും. ഇതൊരു വൈകാരികമായ വിജയമായിരുന്നു താരം കൂട്ടിച്ചേര്‍ത്തു. ഇതിനു മുമ്പ് നേടിയ വിജയമൊന്നും തന്നെ തന്നില്‍ ഇത്രയും വൈകാരികമായി തോന്നിയിരുന്നില്ല എന്നും 19 കാരനായ താരം വെളിപ്പെടുത്തി.

എന്നാല്‍, ഇത്തരത്തിലുള്ള ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതില്‍ താന്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല എന്നായിരുന്നു ദോക്കോവിച്ചിന്റെ പ്രതികരണം. തോല്‍വി അംഗീകരിക്കണം. അതിനെ കൈകാര്യം ചെയ്ത് മുന്നോട്ട് പോകണം, നിര്‍ണായകമായ അവസരങ്ങളില്‍ സ്‌റ്റെഫാനോസ് വളരെ നന്നായി കളിച്ചു എന്നും വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍ കൂട്ടിച്ചേര്‍ത്തു.Related posts

Back to top