ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു

ആതന്‍സ്: ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് അധികാരമേറ്റു. കാതറിന സാകെല്ലറൊപൗലൗ (63) ആണ് അധികാരമേറ്റത്.

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.

മുന്‍ ഹൈക്കോടതി ജഡ്ജിയും പരിസ്ഥിതി, ഭരണഘടന വിദഗ്ധയുമായ കാതറിന ജനുവരിയില്‍ 33ന് എതിരെ 261 വോട്ടുകള്‍ നേടിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഭരണപക്ഷപാര്‍ട്ടിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം പ്രധാന പ്രതിപക്ഷമായ സിരിസയും മധ്യ-ഇടത് കക്ഷിയായ മൂവ്മെന്റ് ഫോര്‍ ചേഞ്ചും കാതറിനെ പിന്തുണയ്ക്കുകയായിരുന്നു.

Top