ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ; വില 66,950 രൂപ

രാജ്യത്തെ മുന്‍നിര എഞ്ചിനീയറിങ് കമ്പനിയായ ഗ്രീവ്സ് കോട്ടണ്‍ പുതിയ ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു. രണ്ടാം ഘട്ട FAME പദ്ധതി പ്രകാരം 18,000 രൂപയുടെ സബ്സിഡിക്കൊപ്പമാണ് സ്‌കൂട്ടര്‍ ലഭ്യമാവുന്നത്.

നിലവില്‍ സബ്സിഡി തുക കിഴിച്ച് 66,950 രൂപയാണ് ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടറിന് വിപണിയില്‍ വില. ബ്ലൂ, സില്‍വര്‍, റെഡ്, വൈറ്റ്, യെല്ലോ നിറഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വരെയോടാന്‍ സ്‌കൂട്ടറിന് കഴിയും. ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ആംപിയര്‍ സീലിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. അഞ്ചര മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍.

രണ്ടു സ്പീഡ് മോഡുകള്‍ ആംപിയര്‍ സീലിലുണ്ട്. പൂജ്യത്തില്‍ നിന്നും 50 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ സ്‌കൂട്ടറിന് 14 സെക്കന്‍ഡുകള്‍ വേണം.

Top