ദൃശ്യം 2വിന് വമ്പിച്ച പ്രതികരണം: സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

കൊച്ചി: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദൃശ്യം 2 സിനിമ മികച്ച പ്രതികരണം നേടുന്നതിനിടെ, സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷം പങ്കുവച്ച് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയിലെ പ്രധാന കഥാപാത്രമായ ജോര്‍ജ്കുട്ടിയെ അവതരിപ്പിച്ച മോഹന്‍ലാല്‍ നല്ല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്‍റെ തെളിവാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം എന്ന് പോസ്റ്റില്‍ പറയുന്നു.

“അത്യധികമായ സന്തോഷമാണ് ദൃശ്യത്തിന് ലഭിക്കുന്ന വലിയ പ്രതികരണം ഉണ്ടാക്കുന്നത്. ചിത്രം കണ്ടവര്‍ പലരും സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും അഭിനന്ദനം അറിയിക്കുന്നുണ്ട്. നല്ല ചിത്രങ്ങൾ എന്നും ലോകത്തുള്ള സിനിമ സ്നേഹികള്‍  അഭിനന്ദിക്കാനും, പിന്തുണയ്ക്കാനും ഉണ്ടാകുമെന്നതിന്റെ തെളിവാണ് ദൃശ്യത്തിന്റെ വിജയം എന്ന് മോഹൻലാൽ വ്യക്തമാക്കി .”

മുഴുവൻ ടീമിനും എന്റെ നന്ദിയും അഭിനന്ദനങ്ങളും. ആമസോണ്‍ പ്രൈമിനും, അതുവഴി സിനിമകണ്ട ലോകത്തുള്ള എല്ലാവര്‍ക്കും നന്ദി.  മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top