ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ പത്തിന്

amazone

മുംബൈ:ഒക്ടോബര്‍ പത്തിന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ പ്രൈം കാര്‍ഡ് ഉടമകള്‍ക്ക് ആമസോണിന്റെ വമ്പന്‍ ഓഫര്‍.

മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിലും 12 മണിക്കൂര്‍ മുമ്പ് പ്രൈം ഉപയോക്താക്കള്‍ക്ക് ഷോപ്പിങ്ങ് ആരംഭിക്കാമെന്ന വാഗ്ദാനമാണ് കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്. ഒക്ടോബര്‍ 9 ന് അര്‍ധരാത്രി 12 മണി മുതല്‍ 15 ന് രാത്രി 11.59 വരെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. പ്രൈം മെമ്പര്‍മാര്‍ക്ക് ഒക്ടോബര്‍ 9 ന് ഉച്ചയോടെ ഓഫറുകള്‍ ലഭ്യമാകും.

സ്മാര്‍ട്ട്‌ഫോണ്‍, ടിവി, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, അടുക്കള സാധനങ്ങള്‍ തുങ്ങിയവ ആകര്‍ഷകമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും ആമസോണ്‍ പ്രൈം ഇന്ത്യ മേധാവി അക്ഷയ് സാഹി അറിയിച്ചു.

ബംഗലുരു, ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നീ മെട്രോനഗരങ്ങളിലെ പ്രൈം മെമ്പര്‍മാര്‍ക്ക് ഓര്‍ഡര്‍ നല്‍കി രണ്ട് മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും ആമസോണ്‍ ഇന്ത്യ വ്യക്തമാക്കി. എംഐ ടി വി യുടെ പ്രൊ സീരീസുകളായ 32 , 49 ഇഞ്ചിന്റെ ടിവി ഫ്‌ളാഷ് സെയിലില്‍ വയ്ക്കുന്നുവെന്നതാണ് പ്രൈം മെമ്പര്‍മാര്‍ക്കുള്ള ആകര്‍ഷകമായ മറ്റൊരു ഓഫര്‍.

ഒക്ടോബര്‍ 9 ന് രാത്രി 9 മണിക്കാണ് ഫ്‌ളാഷ് സെയില്‍ നടക്കുന്‌നത്. വിവോ വി 9 പ്രൊയും അന്ന് തന്നെ പുറത്തിറക്കും. അലക്‌സ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ആമസോണ്‍ ഉത്പന്നങ്ങള്‍ക്ക് വലിയ വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഫയര്‍ടിവി സ്റ്റിക്കിനും , രണ്ടാം തലമുറ എക്കോ ഡിവൈസുകള്‍ക്കും വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതാദ്യമായാണ് എക്കോഡിവൈസുകള്‍ രാജ്യത്ത് വിലക്കുറവില്‍ ലഭ്യമാകാന്‍ പോകുന്നത്.

Top