മെഗാസ്റ്റാറിന്റെ ഗ്രേറ്റ് ഫാദര്‍ തമിഴില്‍ ; നായകനാകാന്‍ ഒരുങ്ങി വിക്രം

vikram

ലയാളത്തില്‍ മികച്ച പ്രതികരണം നേടിയ മമ്മൂട്ടി ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദര്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.

ചിത്രം ഡബ്ബ് ചെയ്ത് യൂട്യൂബില്‍ അവതരിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ വിക്രമാണ് നായകനാകുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് വൈകാനാണ് സാധ്യത. വിക്രമിന്റെ ഡേറ്റ് തന്നെയാണ് കാരണം.

Top