എം വി അഗസ്ത പുറത്തിറക്കിയ സൂപ്പർ ബൈക്കുകൾക്ക് വൻ സ്വീകാര്യത

മ്പനി ആരംഭിച്ച് എഴുപത്തഞ്ച് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ബൈക്ക് നിർമ്മാതാക്കളായ എം വി അഗസ്ത പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ സൂപ്പർ ബൈക്കുകൾക്ക് വൻ സ്വീകാര്യത. സൂപ്പർവെലോസ് ആൽഫൈൻ എന്ന പേരിലാണ് എം.വി. അഗസ്തയുടെ ആനിവേഴ്സറി എഡിഷൻ സൂപ്പർ ബൈക്ക് പുറത്തിറങ്ങിയത്. ഫ്രഞ്ച് സ്പോർട്സ് കാർ നിർമാതാക്കളായ ആൽഫൈനുമായി സഹകരിച്ച് 110 യൂണിറ്റ് സ്പെഷ്യൽ എഡിഷൻ സൂപ്പർവെലോസ് ആൽഫൈനാണ് നിർമിച്ചത്.

സ്പോർട്സ് ബൈക്കുകളുടെ രൂപകൽപ്പനയോട് നീതി പുലർത്തുന്ന ഡിസൈനിലാണ് സൂപ്പർവെലോസ് ആൽഫൈനും ഒരുങ്ങിയിട്ടുള്ളത്. ഇഗ്നീഷൻ സ്വിച്ചിന് സമീപത്തായി വാഹനത്തിന്റെ യൂണിറ്റ് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. സൂപ്പർവെലോസ് ബൈക്കുകളിൽ നൽകിയിട്ടുള്ള 800 സിസി ഇൻലൈൻ മൂന്ന് സിലിണ്ടർ എൻജിനാണ് ഈ ബൈക്കിലുമുള്ളത്. ഇത് 143 ബി.എച്ച്.പി പവർ ഉത്പാദിപ്പിക്കും.

Top