കർഷകർക്ക് പിന്തുണയുമായി ഗ്രേറ്റ്‌ ഖലിയും

ൽഹി : കർഷക സമരത്തിൽ പങ്കെടുത്ത്, കർഷകർക്ക് പിന്തുണയുമായി ഡബ്യു ഡബ്യു ഈ താരം ഗ്രേറ്റ്‌ ഖലി. നിയമം പിൻവലിക്കണമെന്നും പിൻവലിക്കാതെ കർഷകർ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ന് കർഷക പ്രതിഷേധത്തിൻ്റെ ഏഴാം ദിവസമാണ്.

കർഷക പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഖലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുയാണ്. ഡൽഹിയുടെ കൂടുതൽ അതിർത്തി മേഖലകളിൽ ഇന്ന് കർഷകർ പ്രതിഷേധമുയർത്തും. നിയമത്തിൽ ഭേദഗതി കൊണ്ടുവരാമെന്ന കേന്ദ്രസർക്കാർ നിർദേശം ഇന്നലെ കർഷക സംഘടനകൾ തള്ളിയിരുന്നു.

Top