ഗ്രോസറി ബിസിനസ്സില്‍ 264 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താന്‍ ഫ്‌ളിപ്പ് കാര്‍ട്ട്

ബംഗളൂരു: ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓണ്‍ലൈന്‍ ഗ്രോസറി സ്‌റ്റോര്‍ ബിസിനസ്സായ സൂപ്പര്‍മാര്‍ട്ടില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ 264 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങി കമ്പനി. ആവര്‍ത്തിച്ചുള്ള ഷോപ്പിംഗ് വേണ്ടി വരുന്നതിനാല്‍ ഉപഭോക്താക്കള്‍ പണം ലാഭിച്ച് പര്‍ച്ചേസ് നടത്താന്‍ ആഗ്രഹിക്കുന്ന ഉല്‍പ്പന്ന വിഭാഗമാണ് ഗ്രോസറിയെന്നും അതിനാലാണ് അവരുടെ മൊത്തം പര്‍ച്ചേസ് മൂല്യത്തെ അടിസ്ഥാനമാക്കി ഡിസ്‌കൗണ്ട് നല്‍കുന്നതെന്നും ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രോസറീസ് വിഭാഗം മേധാവി മനീഷ് കുമാര്‍ പറഞ്ഞു.

ഈ വര്‍ഷം ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി എന്നീ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഉപഭോക്താക്കളായവരെ കമ്പനി ഗ്രോസറി വിഭാഗത്തിലെയും ഉപഭോക്താക്കളാക്കി മാറ്റുമെന്ന് മനീഷ് കുമാര്‍ പറഞ്ഞു.

Top