സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസിന് അനുമതി

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി. വിദഗ്ധ സംഘത്തിന്റെ ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ രാജ്യത്ത് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം ഒന്‍പതായി.

ഹ്യൂമന്‍ അഡെനോവൈറസ് വെക്റ്റര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്പുട്‌നിക് വാക്സിന്‍ റഷ്യയിലെ ഗമാലിയ സെന്ററിലാണ് വികസിപ്പിച്ചെടുത്തത്. ഇന്ത്യയുടെ വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഉപയോഗിച്ചിരുന്ന റഷ്യന്‍ സ്പുട്‌നിക് വിയുടെ വാക്‌സിന്‍ ഘടകം- 1 തന്നെയാണ് സ്പുട്നിക്ക് ലൈറ്റിനും.

 

Top