ഗ്രാനിറ്റ് ജാക്ക ജര്‍മന്‍ ക്ലബ് ബയേര്‍ ലെവര്‍ക്യൂസനുമായി 5 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു

ഇംഗ്ലിഷ് ക്ലബ് ആര്‍സനലിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ് മിഡ്ഫീല്‍ഡര്‍ ഗ്രാനിറ്റ് ജാക്ക ജര്‍മന്‍ ക്ലബ് ബയേര്‍ ലെവര്‍ക്യൂസനുമായി 5 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. 2.5 കോടി യൂറോയ്ക്കാണ് കരാര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ സ്പാനിഷ് താരം സാബി അലോന്‍സോയാണ് ഇപ്പോള്‍ ലെവര്‍ക്യൂസന്‍ പരിശീലകന്‍.

ജാക്ക 2016ല്‍ ആര്‍സനലില്‍ എത്തും മുന്‍പ് 4 വര്‍ഷം ജര്‍മന്‍ ക്ലബ് മോണ്‍ചെന്‍ഗ്ലാഡ്ബാഷില്‍ കളിച്ചിട്ടുണ്ട്. ആര്‍സനലിനായി 297 മത്സരങ്ങള്‍ കളിച്ച മുപ്പതുകാരന്‍ ജാക്ക 2 എഫ്എ കപ്പ് കിരീടങ്ങള്‍ ക്ലബ്ബിനു നേടിക്കൊടുക്കുന്നതിലും നിര്‍ണായക പങ്കാളിയായി.

 

Top