മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തില്ല;കൊച്ചുമകന്‍ മുത്തശിയെ അടിച്ചു കൊന്നു

BEAT

ഫത്തേഹ്ബാദ്: മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ യുവാവ് മുത്തശ്ശിയെ അടിച്ചുകൊന്നു. ഫത്തേഹ്ബാദ് സ്വദേശിനി രമാദേവി(70) ആണ് മരിച്ചത്. സംഭവത്തില്‍ പേരക്കുട്ടി വിക്കിയെയും ഇയാളുടെ അമ്മ നിര്‍മലയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സ്വത്തിന്റെ പേരില്‍ രമാദേവിയും കൊച്ചു മക്കളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇവരും ഭാര്‍ത്താവ് റാം അവതാറും മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിക്കിയുടെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ രമാദേവിയെ ക്ഷണിച്ചിരുന്നെങ്കിലും ഇവര്‍ പങ്കെടുത്തിരുന്നില്ല.

മകന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം ചോദിക്കാന്‍ രമാദേവിയുടെ വീട്ടില്‍ വിക്കി ചെന്നിരുന്നു. സംസാരത്തിനിടയില്‍ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും വിക്കി രമാദേവിയെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top