‘വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി മുത്തശ്ശി

mammootty-actor

കൊച്ചി: കേരളത്തെ വിറപ്പിച്ച ദുരന്തമായിരുന്നു കഴിഞ്ഞ ദിനങ്ങളില്‍ നമ്മള്‍ നേരിട്ടത്. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. കഴിയുന്നത്ര സഹായവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ നിരവധിയാളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്.

അതിനിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായവുമായി ഒരു മുത്തശ്ശി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മുത്തശ്ശിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. തന്റെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന ഒരു ലക്ഷം രൂപയും ദുരിത ബാധിതരെ സഹായിക്കാനായി നല്‍കിയിരിക്കുകയാണ് മുത്തശ്ശി. എന്നാല്‍ മുത്തശ്ശി ശ്രദ്ധേയയായത് ദുരിതാശ്വാസ നിധിയിലേക്ക് കാശ് കൊടുത്തതു കൊണ്ട് മാത്രമല്ല. കാശും സാധനങ്ങളും നല്‍കിയ ശേഷം ക്യാമ്പില്‍ നിന്ന് പുറത്തിറിങ്ങിയ ശാന്തകുമാരിയെന്ന അമ്മ ദൃശ്യങ്ങള്‍ പകര്‍ത്തിയവരോട് ‘വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്. മൂപ്പര് ബന്ധം ഒഴിയും എന്റെ സൗന്ദര്യം കണ്ടിട്ട്’ എന്ന് പറയുകയായിരുന്നു.

ഭര്‍ത്താവ് മരിച്ച ശാന്തകുമാരി വാടക വീട്ടിലാണ് താമസിക്കുന്നത്. തന്റെ ആകെയുള്ള സമ്പാദ്യമാണ് അമ്മ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി നല്‍കിയത്.

Top