പാലക്കാട് വീടിന്റെ ഭിത്തി തകർന്ന് വീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു

deadbody

പാലക്കാട്: പാലക്കാട് പെരുമാട്ടി കല്യാണപേട്ടയിൽ വീടിന്റെ ഭിത്തി തകർന്ന് വീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു.

കല്യാണപേട്ട സുദേവന്റെ ഭാര്യ വിജയകുമാരി (50), മകൾ സുജനയുടെ മകൻ പ്രജുൽ (രണ്ടര) എന്നിവരാണു മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത് .

പേരകുട്ടിയുമായി വിജയകുമാരി സമീപത്തെ വീട്ടിലെത്തി സംസാരിച്ചു നിൽക്കുന്നതിനിടെ ചുമർ ഇരുവടുടെയും ദേഹത്തേയ്ക്കു തകർന്നു വീണു.

സമീപവാസികളും നാട്ടുകാരും ചേർന്ന് ഇരുവരെയും പുറത്തേയ്ക്കെടുത്തു. ചിറ്റൂർ താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Top