grand cherokee jeep

അമേരിക്കന്‍ യുട്ടിലിറ്റി വാഹന നിര്‍മാതാക്കളായ ജീപ്പ് സെപ്റ്റംബര്‍ ആദ്യം മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തുടക്കത്തില്‍ ഗ്രാന്റ് ചെരോക്കി, ഗ്രാന്റ് ചെരോക്കി എസ് ആര്‍ ടി, റാംഗ്ലര്‍ അണ്‍ലിമിറ്റഡ് എന്നീ മോഡലുകളായിരിക്കും കമ്പനി പുറത്തിറക്കുക. എന്നാല്‍ ഇവയ്ക്കു പുറമേ കമ്പനിയുടെ ചെറു എസ് യു വി റെനഗേഡും ഉടന്‍ വിപണിയിലെത്തിക്കാന്‍ ജീപ്പ് ആലോചിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.

അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കാനുദ്ദേശിക്കുന്ന മോഡലിന്റെ പരീക്ഷണ ഓട്ടങ്ങളും ഇന്ത്യയില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നു.

മിനി എസ് യു വി എന്ന വിഭാഗത്തില്‍ ജനീവ മോട്ടോര്‍ ഷോയില്‍ 2014 ലാണ് ആദ്യമായി റെനഗേഡ് പ്രദര്‍ശിപ്പിക്കപ്പെട്ടത്.

ഇന്ത്യയില്‍ കോംപാക്റ്റ് എസ് യു വി സെഗ്മെന്റില്‍ ടെറാനോയോടോ ഡസ്റ്ററിനോടോ പിടിച്ചു നില്‍ക്കാനൊത്ത വലുപ്പമുള്ള റെനെഗേഡിന് നാലു മീറ്ററിലധികം നീളമുണ്ട്.

ജീപ്പ് പാരമ്പര്യങ്ങള്‍ക്കു യോജിച്ച സ്‌മോള്‍ വൈഡ് ഫോര്‍ വീല്‍ ഡ്രൈവ് പ്ലാറ്റ്‌ഫോം. രണ്ടു വീല്‍, നാലു വീല്‍ മോഡലുകള്‍. എന്‍ജിന്‍ സാധ്യത പലതുണ്ടെങ്കിലും ഫിയറ്റ് മള്‍ട്ടി ജെറ്റ് 2000 സി സി ഡീസലിനാണ് മുന്‍ഗണന.

140 ബി എച്ച് പി കരുത്തുള്ള ഈ എന്‍ജിനു പുറമെ ഫിയറ്റ് 1.6 ഡീസലിലുള്ള കുറഞ്ഞ മോഡലുകളും വിപണിയില്‍ വരാനും സാധ്യതയുണ്ട്.

Top