അസമില്‍ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരുക്ക്

അസം: അസമിലെ ദിഗ്ബോയിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഹാര്‍ഡ് വെയര്‍ കടയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

തുരന്‍ അഗര്‍വാല എന്നയാളുടെ കടയിലാണ് ആക്രമണം ഉണ്ടായതെന്നുമാണ് വിവരം. മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികളാണ് ബോംബ് എറിഞ്ഞത്. ആക്രമണത്തിന് പിന്നില്‍ ഉള്ഫാ സംഘടനയെന്നാണ് സംശയം. പൊലീസ് പ്രദേശത്ത് പരിശോധന ശക്തമാക്കി.

Top