ചപ്പാത്തി രൂപത്തിലാക്കിയും സ്വര്‍ണ്ണക്കടത്ത്, കരിപ്പൂരില്‍ പിടികൂടിയത് 796 ഗ്രാം സ്വര്‍ണ്ണം

കൊണ്ടോട്ടി: ചപ്പാത്തിക്കല്ലില്‍ നേര്‍ത്ത പാളിയാക്കി കടത്താന്‍ ശ്രമിച്ച 24 കാരറ്റ് സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി സമീജി(29)ല്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍നിന്നാണ് സമീജ് എത്തിയത്. ചപ്പാത്തിക്കല്ലിനുള്ളില്‍ കനംകുറഞ്ഞ പാളിയായി 796 ഗ്രാം സ്വര്‍ണമാണ് കടത്തിയത്. ചെക്ക് ഇന്‍ ബാഗേജിലാണ് സ്വര്‍ണം കൊണ്ടുവന്നത്. പിടികൂടിയ സ്വര്‍ണത്തിന് 39 ലക്ഷം രൂപ വിലമതിക്കും.

Top