ഗ്രാമി പുരസ്‌കാര വേദിയില്‍ കര്‍ഷകര്‍ക്കൊപ്പമെന്ന സന്ദേശം മാസ്‌കില്‍ എഴുതി യൂട്യൂബര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ ലില്ലി സിങ്ങ്. ഗ്രാമി പുരസ്‌കാര വേദിയില്‍ എത്തിയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. കര്‍ഷകര്‍ക്കൊപ്പമെന്ന സന്ദേശം മാസ്‌കില്‍ എഴുതി എത്തുകയായിരുന്നു ലില്ലി.

കര്‍ഷകര്‍ക്കൊപ്പമെന്ന് പറഞ്ഞ് കറുത്ത സ്യൂട്ടും മാസ്‌കും ധരിച്ച് റെഡ് കാര്‍പ്പറ്റില്‍ നില്‍ക്കുന്ന ലില്ലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. പിന്നീട്, തന്റെ നിലപാട് ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുകയും ചെയ്തു.

ഗ്രാമി പുരസ്‌കാര വേദിയിലെ റെഡ് കാര്‍പ്പറ്റ് ചിത്രങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കൂടുതല്‍ കവറേജ് ലഭിക്കുമെന്ന് എനിക്കറിയാം, അതിനാല്‍ ഇവിടെ നിങ്ങള്‍ മാധ്യമങ്ങളിലേക്ക് നല്‍കുന്നു. ഇത് ഉപയോഗിക്കാന്‍ മടിക്കേണ്ട. എന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു. അതിനൊപ്പം ഐ സ്റ്റാന്‍ഡ് വിത്ത് ഫാര്‍മേഴ്‌സ് എന്നും ഗ്രാമി എന്ന ഹാഷ് ടാഗും നല്‍കിയിട്ടുണ്ട്. പോസ്റ്റ് നടത്തി മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിലധികം ലൈക്കുകളും ആയിരത്തില്‍പരം കമന്റുകളും നല്‍കിയിട്ടുണ്ട്. മോഡലായ അമെന്‍ഡ കെര്‍നി, ഡബ്ല്യു ഡബ്ല്യു ഇ റസലര്‍ സുനില്‍ സിങ്ങ് എന്നിവരും കമന്റുകള്‍ കൊടുത്തിട്ടുണ്ട്.

 

Top