Grammy Awards: Live coverage of the 2016 Grammys

സ്‌ലോസ് ആഞ്ചല്‍സ്: 58ാമത് ഗ്രാമി പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. കെന്‍ഡ്രിക് ലാമാര്‍, ജസ്റ്റിന്‍ ബീബര്‍, എഡ് ഷീരന്‍ തുടങ്ങിയവര്‍ക്ക് ഗ്രാമിയില്‍ ആദ്യ പുരകാരം.

ആല്‍ബം ഓഫ് ദ് ഇയര്‍ പുരസ്‌കാരം ടെയ്!ലര്‍ സ്വിഫ്റ്റിന്റെ 1989 എന്ന ആല്‍ബം നേടി. മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരം ടു പിംപ് എ ബട്ടര്‍ഫ്‌ലൈ എന്ന ആല്‍ബത്തിന് കെന്‍ഡ്രിക് ലാമാര്‍ സ്വന്തമാക്കി. മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനും മികച്ച വിഡിയോയ്ക്കുമുള്ള പുരസ്‌കാരങ്ങള്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് നേടി.

എഡ് ഷീരന്റെ ‘തിങ്കിങ് ഔട്ട് ലൗഡ്’ എന്ന ഗാനമാണ് സോങ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. മികച്ച ഡാന്‍സ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് ബീബറിന് അവാര്‍ഡ്. വെയര്‍ ആര്‍ യൂ നൗ എന്ന ആല്‍ബത്തില്‍ സ്‌ക്രില്ലെക്‌സ്, ഡിപ്ലോ എന്നിവര്‍ക്കൊപ്പമാണ് അവാര്‍ഡ് പങ്കിട്ടത്.

Top