തൈഗ ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കല്‍ പ്രോഗ്രാമുമായി ഏപ്രില് 20ന് ഡല്‍ഹിയില്‍

americabn-rapper

ഗ്രാമി അവാര്‍ഡ് നോമിനേഷനില്‍ എത്തിയ അമേരിക്കന്‍ റാപ്പര്‍ തൈഗ ഇന്ത്യയിലെ തന്റെ ആദ്യത്തെ മ്യൂസിക്കല്‍ പ്രോഗ്രാമുമായി ഏപ്രില് 20 ന് ഡല്‍ഹിയില്‍ എത്തും. ഇന്ത്യയില്‍ വരാന്‍ വളരെ ആഗ്രഹമുള്ള തൈഗ സോളോ പെര്‍ഫോമന്‍സുമായാണ് ആദ്യ ഇന്ത്യന്‍ പെര്‍ഫോമന്‍സിനായി എത്തുന്നത്.

ക്യോട്ടോ എന്ന തൈഗയുടെ പുതിയ ആല്‍ബത്തിന്റെ പ്രചാരണത്തിന്റെ ഭാഗമെന്നോളം നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച തൈഗ ഇന്ത്യയിലും എത്തുവാന്‍ ഒരുങ്ങുകയാണ്. താന്‍ എപ്പോഴും ഇന്ത്യയില്‍ പര്യടനം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും, രാജ്യത്തെ കാഴ്ച്ചകളുടെ സൗന്ദര്യം വളരെ ആകര്‍ഷണീയമാണെന്നും തൈഗ പറഞ്ഞു.

Top