അരീക്കോട് ഗ്രാമീണ ബാങ്കില്‍ കവര്‍ച്ചാശ്രമം നടത്തിയ പ്രതി പിടിയില്‍

മലപ്പുറം: അരീക്കോട് ഗ്രാമീണ ബാങ്കില്‍ കവര്‍ച്ചാശ്രമം നടത്തിയ പ്രതി പിടിയില്‍. കാവനൂര്‍ ചെമ്പനിക്കുന്നത് മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഓണാവധിക്ക് ബാങ്ക് അടച്ച ദിവസം പുറക് വശത്തെ ചില്ല് പൊട്ടിച്ച് വെല്‍ഡിങ്ങ് മെഷിനുപയോഗിച്ച് കമ്പി മുറിച്ചാണ് മോഷണ ശ്രമം നടത്തിയത്. പുറത്ത് ആളുകളുടെ ശബ്ദം കേട്ടതോടെ പ്രതി മാറി നിന്നത് തൊട്ടടുത്ത ടെക്സ്റ്റയില്‍ കടയുടെ സിസിടിവി ക്ക് മുന്നിലായിരുന്നു.

വലിയ സാമ്പത്തിക ബാധ്യതയുള്ളതായും അത് വീട്ടാനാണ് മോഷ്ടിക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പറഞ്ഞു. ബാങ്ക് അവധി കഴിഞ്ഞ് തുറന്ന സമയത്താണ് ബാങ്കിന്റെ ജനല്‍ തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കാര്യം ബാങ്ക് അധികൃതര്‍ അറിയുന്നത്.

Top