പി.വി അന്‍വറിന്റെ അനധികൃത തടയണകള്‍ പൊളിക്കുമെന്ന് ഗ്രാമപഞ്ചായത്ത്

മലപ്പുറം: പി. വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത തടയണകള്‍ പൊളിക്കാനൊരുങ്ങി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. റിസോര്‍ട്ടിലെ നാല് തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചില്ലെങ്കില്‍ പഞ്ചായത്ത് നടപടി സ്വീകരിക്കും. കോടതി വിധിയും കോഴിക്കോട് കളക്ടറുടെ ഉത്തരവും നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കക്കാടംപൊയിലിലെ പി.വി.ആര്‍. നേച്ചര്‍ റിസോര്‍ട്ടിലെ നാല് അനധികൃത തടയണകള്‍ പൊളിച്ചുമാറ്റാന്‍ കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇരുവഴിഞ്ഞി പുഴയിലേക്കുള്ള സ്വാഭാവിക നീരൊഴുക്ക് തടഞ്ഞുനിര്‍ത്തി നിര്‍മിച്ച തടയണ അനധികൃതമാണെന്ന് വ്യക്തമായതിനെത്തുടര്‍ന്നായിരുന്നു നടപടി. പൊളിച്ചു നീക്കാന്‍ ചെലവാകുന്ന തുക പാര്‍ക്കിന്റെ ഉടമയില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

 

Top