കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗ്രഹനാഥന്‍ ആത്മഹത്യ ചെയ്തു

കോട്ടയം: കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗ്രഹനാഥന്‍ ആത്മഹത്യ ചെയ്തു.കോട്ടയം കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം സ്വദേശി ഷിബുവാണ് ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറായ പ്രഭാതിനെ വിളിച്ചുവരുത്തി ഷിബു കുത്തി പരുക്കേല്‍പ്പിച്ചിരുന്നു.

ഇതിന് ശേഷം വീട്ടിലെത്തി ഷിബു ആത്മഹത്യ ചെയ്യുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികെയാണ്. ഷിബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top