ഉടന്‍ നാട്ടിലേയ്ക്ക് . . .ഗ്രേസ് വൺ കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്ക് മോചനം. . .

ന്യൂഡല്‍ഹി: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് പിടുച്ചെടുത്ത ഗ്രേസ് വണ്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം.

ബ്രിട്ടീഷ് റോയല്‍ നേവി പിടിച്ചെടുത്ത കപ്പലില്‍ മൂന്ന് മലയാളികള്‍ അടക്കം 24 ഇന്ത്യക്കാര്‍ ുണ്ടായിരുന്നു. ഇവര്‍ക്ക് ഉടന്‍ തന്നെ ഇന്ത്യയിലേയ്ക്ക് മടങ്ങാനാകും. വിദേശകാര്യസഹമന്ത്രി വി മുരധീരനാണ് ഇക്കാര്യം അറിയിച്ചത്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചെന്നും വിഎല്‍സിസി ഗ്രേസ് വണ്‍ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരെയും ജിബ്രാള്‍ട്ടര്‍ അധികൃതര്‍ മോചിപ്പിച്ചതായി വിവരം ലഭിച്ചെന്നും അവര്‍ക്ക് ഉടനെ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാവുമെന്നും മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

Top