കുമ്പളങ്ങി നൈറ്റ്സിലെ സിമി ഇനി സംവിധായക; ക്നോളജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ത് ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം’ ഈ ഡയലോഗ് പെട്ടന്നാരും മറന്നു പോകാനിടയില്ല. അത് പോലെ ആ ഡോയലോഗ് പറഞ്ഞ നടിയേയും.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഷമ്മിയുടെ ആണധികാരത്തെ ഒറ്റ ഡയലോഗിലൂടെ നിശ്ശബ്ദമാക്കുന്ന സിമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗ്രേസ് ആന്റണിയാണ്. നടിയും നര്‍ത്തകിയുമായ ഗ്രേസിപ്പോള്‍ സംവിധായിക കൂടിയാവുകയാണ്.

ക്നോളജ് എന്ന പേരില്‍ ഒരു ഹ്രസ്വചിത്രമാണ് ഗ്രേസ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.ഇന്ദ്രജിത്ത് സുകുമാരന്‍, റോഷന്‍ ആന്‍ഡ്രൂസ്, തുടങ്ങി നിരവധി പേരാണ് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

ഗ്രേസും എബി ടോം സിറിയകും ചേര്‍ന്ന്് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഗ്രേസ് തന്നെയാണ് നിര്‍വഹിച്ചത്. അജയ് കുഞ്ഞുമോന്‍ ആണ് ഛായാഗ്രഹണം.

Top