മൈക്രോസോഫ്റ്റ് കോ പൈലറ്റില്‍ പ്രോ വരിക്കാര്‍ക്ക് മാത്രമായി ലഭിച്ചിരുന്ന ജിപിടി-4 ടര്‍ബോ ഇനി സൗജന്യം

മൈക്രോസോഫ്റ്റ് കോ പൈലറ്റില്‍ പ്രോ വരിക്കാര്‍ക്ക് മാത്രമായി ലഭിച്ചിരുന്ന ജിപിടി-4 ടര്‍ബോ എഐ മോഡല്‍ സേവനം ഇനി സൗജന്യമായി ഉപയോഗിക്കാം. നേരത്തെ കോ പൈലറ്റ് ഇതുവരെ ജിപിടി -4 ആണ് കോ പൈലറ്റിന്റെ സൗജന്യ പതിപ്പില്‍ ഉണ്ടായിരുന്നത്. ജിപിടി-4 നേക്കാള്‍ മെച്ചപ്പെട്ട എഐ മോഡലാണ് ജിപിടി-4 ടര്‍ബോ. വിന്‍ഡോസ് പിസികളിലും സ്മാര്‍ട്ഫോണുകളിലും കോ പൈലറ്റ് ചാറ്റ് ബോട്ട് ഉുപയോഗിച്ച് ജിപിടി-4 ടര്‍ബോ അധിഷ്ടിതമായ സേവനം പ്രയോജനപ്പെടുത്താനാവും. ആവശ്യമെങ്കില്‍ പഴയ ജിപിടി-4 പതിപ്പിലേക്ക് മാറുകയും ചെയ്യാം.

ഓപ്പണ്‍ എഐയുടെ ഏറ്റവും ശക്തിയേറിയ ലാര്‍ജ് ലാംഗ്വേജ് മോഡലാണ് ജിപിടി-4 ടര്‍ബോ. 2023 നവംബറിലാണ് ജിപിടി-4 ടര്‍ബോ അവതരിപ്പിച്ചത്. 2023 ഏപ്രില്‍ വരെയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മറുപടികളാണ് ആണ് ഇത് നല്‍കുക. മെച്ചപ്പെട്ട കോഡിങ് കഴിവുകളുള്ള ജേസണ്‍ (JASON) മോഡും ഇതിലുണ്ട്. 300 ല്‍ ഏറെ പേജുകളുള്ള ടെക്സ്റ്റ് പ്രോംറ്റുകള്‍ സ്വീകരിക്കാനും ഇതിനാവും.

ജിപിടി-4 ടര്‍ബോ അധിഷ്ടിത സേവനങ്ങള്‍ ലഭിക്കുമെങ്കിലും കൊ പൈലറ്റ് പ്രോ ഉപഭോക്താക്കള്‍ക്ക് മറ്റ് ചില പ്രത്യേക സേവനങ്ങള്‍ ലഭിക്കും. കോ പൈലറ്റ് പ്രോയ്ക്ക് നിലവില്‍ മാസം 20 ഡോളര്‍ ആണ് വില (2000 രൂപ). സൗജന്യ പതിപ്പിനേക്കള്‍ കുറഞ്ഞ ഡൗണ്‍ ടൈമില്‍ ജിപിടി-4, ജിപിടി ടര്‍ബോ മോഡലുകള്‍ ഇതില്‍ പ്രയോജനപ്പെടുത്താനാവും. ചിത്രങ്ങള്‍ നിര്‍മിക്കാനും അതിവേഗം ഉത്തരങ്ങള്‍ നല്‍കാനും ഇതിന് സാധിക്കും. മൈക്രോസോഫ്റ്റ് 365 ഉപഭോക്താക്കള്‍ക്ക് കോപൈലറ്റ് പ്രോയിലുടെ വേഡ്, എക്സല്‍, ഔട്ട് ലുക്ക് സേവനങ്ങളില്‍ എഐ മോഡലുകള്‍ ഉള്‍പ്പെടുത്താനാവും.

Top