ഗൗരി ലങ്കേഷ് വധം: കൊലപാതകികളെ തിരിച്ചറിഞ്ഞതായി കര്‍ണ്ണാടക സര്‍ക്കാര്‍

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി കര്‍ണ്ണാടക സര്‍ക്കാര്‍.

പ്രത്യേക അന്വേഷണ സംഘം ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആഭ്യന്തരമന്ത്രി തയ്യാറായില്ല. അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്താന്‍ വിസമ്മതിച്ചത്.

സെപ്റ്റംബര്‍ അഞ്ചിനാണ് സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകം ദേശീയതലത്തില്‍ തന്നെ വന്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഇതേത്തുടര്‍ന്ന് കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും സര്‍ക്കാര്‍ രൂപീകരിച്ചിരുന്നത്. ബി കെ സിംഗാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍.

നേരത്തെ കൊലപാതകിയെക്കുറിച്ച് വിവരം കൊടുക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.

Top